5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി

Janayugom Webdesk
കൊച്ചി
February 13, 2026 3:14 pm

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക പാളി കേസില്‍ ഒന്‍പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയുമാണ് പങ്കജ്. നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എ ബദറുദീന്‍ ഇന്ന് വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

എസ്‌ഐടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുമ്പ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു എസ്‌ഐടി വാദം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.