5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026

ശബരിമല സ്വര്‍ണക്കടത്ത് കേസ് : പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Janayugom Webdesk
തിരുവനന്തപുരം
December 18, 2025 3:26 pm

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡ് കാലാവധി ഡിസംബര്‍ 30വരെ നീട്ടിയത്. എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യാപേക്ഷ ഡിസംബര്‍ 30 ന് വീണ്ടും പരിഗണിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. 

അതേസമയം കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.ഗുരുതര സ്വഭാവമുള്ള കേസെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ജാമ്യാപേക്ഷ വിജിലന്‍സ് തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയുന്ന കേസല്ലെന്നും ഗുരുതര സ്വഭാവമുള്ള കേസ് ആണിതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.