17 February 2026, Tuesday

Related news

February 17, 2026
February 10, 2026
February 4, 2026
January 31, 2026
January 30, 2026
January 29, 2026
January 23, 2026
January 22, 2026
January 18, 2026
January 17, 2026

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

Janayugom Webdesk
കൊച്ചി
February 17, 2026 9:58 am

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ഏജൻസി നടന് സമൻസ് അയച്ചത്. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവിൽ കേസിൽ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉൾപ്പെട്ടിരിക്കുന്നത്. 2019‑ൽ ശബരിമല നടയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ താരത്തിന് തിരിച്ചടിയായത്. ഭക്തിയുടെ ഭാഗമായാണ് താൻ പൂജയിൽ പങ്കെടുത്തതെന്നും അല്ലാതെ മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം മുൻപ് നൽകിയ മൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar