11 February 2026, Wednesday

Related news

February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 5, 2026
January 23, 2026
January 21, 2026
January 20, 2026
January 19, 2026

ശബരിമല സ്വർണ മോഷണ കേസ്: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
December 31, 2025 12:56 pm

ശബരിമല സ്വർണ മോഷണ കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം എസ്ഐടി ചോദ്യം ചെയ്യും. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യൽ നടക്കുക. ഡല്‍ഹി യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴി നിർണായകമാകുമെന്നാണ് വിവരം.

പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാട്ടിളകളിലുമടക്കം ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ കൊണ്ടുപോയി കെമിക്കൽ പ്രോസസിങ്ങിലൂടെ വേർതിരിച്ചെടുത്തുവെന്നാണ് നിലവിലെ കണ്ടെത്തൽ. ഇതിൽ ഗോവർധന്റെ കൈയിൽ നിന്ന് 474 ഗ്രാം സ്വർണവും, സ്മാർട് ക്രിയേഷൻസിന്റെ പക്കൽനിന്ന് 109 ഗ്രാം സ്വർണവുമാണ് എസ്ഐടിക്ക് ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.