4 March 2026, Wednesday

Related news

March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : എസ് ഐടി അന്വേഷണത്തില്‍ തൃപ്തി അറിയിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
January 5, 2026 4:24 pm

ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ എസ്ഐടി അന്വേഷണത്തില്‍ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ ആറ് ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരരെ ഉൾപ്പെടുത്താൻ കോടതി അനുമതി കൊടുത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ. 

രാഷ്ട്രീയമായും എസ്ഐടി ആക്രമിക്കപ്പെട്ടു. എന്നാൽ എസ്ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്.അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ജനുവരി 17 വരെയാണ് നേരത്തെ അനുവദിച്ച സമയം.അത് ആറാഴ്ചത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. എസ്ഐടി ആവശ്യപ്രകാരമാണ് സമയം നീട്ടിയത്. സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും എസ്പിക്ക് അനുമതി നൽകി.ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.