16 February 2026, Monday

Related news

February 16, 2026
February 13, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026
February 6, 2026

ശബരിമല സ്വര്‍ണമോഷണ കേസ് : എസ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

Janayugom Webdesk
തിരുവനന്തപുരം
January 8, 2026 11:31 am

ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധപ്പെട്ട് എസ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.2019ല്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്നു എസ് ജയശ്രീ. ദേവസ്വം ബോര്‍ഡ് തീരുമാനംജയശ്രീ തിരുത്തുമായി എസ്ഐടി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു. 

ഈ സാഹചര്യത്തിലാണ് ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി എസ് ജയശ്രീക്ക് നിർദേശം നൽകിയിരുന്നു.അതിനിടെ കേസിൽ, ബി മുരാരി ബാബു ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. രണ്ട് കേസുകളില്‍ ജാമ്യം തേടിയാണ് അപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ഉടന്‍ ഹൈക്കോടതി പരിഗണിക്കും.

അതേസമയം ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഗോവർധനിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൻറെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു വരും. പരിശോധന ഫലം അനുകൂലമായാൽ , സ്വർണ്ണം വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും എന്നാണ് എസ് ഐ ടി പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.