21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
January 2, 2026
December 27, 2025
December 26, 2025

ശബരിമല സ്വര്‍ണ്ണ മോഷണകേസ് : പ്രതി ഗോവര്‍ധനില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു വരും

Janayugom Webdesk
തിരുവനന്തപുരം
January 8, 2026 11:58 am

ശബരിമല സ്വര്‍ണമോഷണകേസില്‍ പ്രതി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണക്കിന്റെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു വരും പരിശോധന ഫലം അനുകൂലമായാൽ , സ്വർണ്ണം വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും എന്നാണ് എസ്ഐടി പ്രതീക്ഷ. പിടിച്ചെടുത്ത സ്വർണ്ണം ശബരിമലയിലെതിന് തുല്യമായതാണ് എന്നായിരുന്നു ഗോവർധന്റെ മൊഴി.

നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള എസ്ഐടിയുടെ നിലവിലെ അന്വേഷണത്തിനും പരിശോധന ഫലം നിർണായകമാകും. അടുത്ത അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ് നഷ്ടപ്പെട്ട സ്വർണം കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഊർജ്ജത ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.

അതേസമയം ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് എസ് ഐ ടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.