
ശബരിമല സ്വര്‍ണ മോഷണ കേസില്‍ 2017 ലം ദേവസ്വം ബോര്‍ഡ് അംഗങ്ങലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശബരിമലയില്‍ കൊടിമരം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി എസ്ഐടിക്ക് മൊഴി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൊടിമരം പുനസ്ഥാപിക്കുന്നത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ എസ് ഐ ടി ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ നിർണായക വഴിത്തിരിവായ വി എസ് എസ് സി യുടെ പരിശോധന ഫലം ഉൾപ്പെടെയാണ് കോടതിയിൽ നൽകുക. അന്വേഷണം തുടർന്ന് ഏത് രീതിയിൽ മുന്നോട്ടുപോകും എന്നതും കോടതിയെ എസ്ഐടി അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.