
പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾക്കായി ജഡ്ജി ഇന്ന് ആശുപത്രിയിലെത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ശങ്കരദാസ് ചികിത്സയിൽ കഴിയുന്നത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കുവാൻ എത്തുന്നത്.
എസ്‌ഐടി ഉദ്യോഗസ്ഥർ ബുധനാഴ്‌ച രാത്രി ഏഴരയോടെ ആശുപത്രിയിൽ എത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ തന്നെ പ്രോസിക്യൂട്ടർ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.