23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 3, 2026 2:01 pm

ശബരിമല സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടില്‍ എങ്ങനെ പ്രവേശനം ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിക്കും, ആടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. പദവി നോക്കാതെ സോണിയാഗാന്ധിയെ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീങ്ങുന്നത് പ്രധാനമാണ്. ഗുഢാലോചന പുറത്തുവരണം. 

സോണിയാ ഗാന്ധിയുടെ മൊഴി നിർണായകമാണ്. മുഖ്യമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് താക്കോൽ ഏറ്റുവാങ്ങുന്ന പരിപാടിയിലേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്തുകൂടി നടന്ന് പോയതുപോലെയാണോ സോണിയാ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടുന്നത്. അതും ഒറ്റയ്ക്ക് അല്ല പോയത്. രണ്ട് തവണ പോയെന്നും മന്ത്രി പറഞ്ഞു. 

എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി. എൻഎസ്എസും എസ്എൻഡിപിയും പ്രത്യേക അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാലും പരിശോധിച്ചിട്ടേ അനുവദിക്കൂ. തുടങ്ങിയാലും സർക്കാർ മേഖലയിൽ തുടങ്ങണമെന്നാണ് സർക്കാർ നിലപാട്. സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരണം ഒന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.