22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള :എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയെന്ന് കോടതി

Janayugom Webdesk
കൊച്ചി
November 5, 2025 1:43 pm

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എസ് പി എസ് ശശിധരന്‍ കോടതിയിലെത്തി. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.ഇത്തവണ അടച്ചിട്ട കോടതി മുറിയിലല്ല നടപടികള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.

മുരാരി ബാബുവിന്റെ അറസ്റ്റിനും എന്‍ വാസുവിന്റെ ചോദ്യം ചെയ്യലിനും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുമ്പോള്‍ അത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. എഡിജിപി എച്ച് വെങ്കിടേഷും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.