16 February 2026, Monday

Related news

February 16, 2026
February 13, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026
February 6, 2026

ശബരിമല സ്വര്‍ണക്കൊള്ള; വീണ്ടെടുത്ത സ്വര്‍ണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എസ്ഐടി , കാലപ്പഴക്കഴക്കവും പരിശോധിക്കും

Janayugom Webdesk
തിരുവനന്തപുരം
October 27, 2025 12:46 pm

ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിലെ സ്വർണവും പരിശോധിക്കും. 176 ഗ്രാമിന്റെ 9 ആഭരണങ്ങളാണ് ഫ്ളാറ്റില്‍ ൽനിന്ന് കണ്ടെടുത്തത്.

പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകൾ എസ്‌ഐആടി അന്വേഷിക്കും.പോറ്റിയുമായി സ്മാർട്ട് ക്രിയേഷൻസ് സ്വർണ ഇടപാടുകൾ നടത്തിയതായാണ് രേഖകൾ പറയുന്നത്.സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെടുത്തവയിൽ ഉൾപ്പെടും. സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും.ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു.

പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്‌ഐടി പരിശോധിച്ചിരുന്നു. കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് എസ്ഐടിയുടെ നീക്കം. കേരളത്തിൽ മാത്രമല്ല, ബംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്ന് എസ്‌ഐടിയുടെ കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷിക്കും. കേരളത്തിലും തെളിവെടുപ്പ് ഉടൻ നടത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.