15 February 2026, Sunday

Related news

February 13, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026
February 6, 2026
February 6, 2026

ശബരിമല സ്വര്‍ണ്ണ മോഷണം : വിഎസ്എസ് സി റിപ്പോര്‍ട്ട് കോടതിയില്‍

Janayugom Webdesk
തിരുവനന്തപുരം
January 16, 2026 4:11 pm

ശബരിമല സ്വര്‍ണ മോഷണക്കേസില്‍ അതീവ നിര്‍ണ്ണായകമായ വിഎസ്എസ് സി പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് സീൽ ചെയ്ത കവറിൽ റിപ്പോർട്ട് കൈമാറിയത്. അത്യാധുനിക ലാബുകളിൽ നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലം കേസിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.

ശബരിമലയിൽ നിന്ന് ശേഖരിച്ച വിവിധ സ്വർണ്ണ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. പ്രധാനമായും ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ അതേപടി മാറ്റിയോ എന്നും, സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനാണ് ഈ ശാസ്ത്രീയ പരിശോധനയിലൂടെ ലക്ഷ്യമിട്ടത്.

സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും പരിശോധിക്കാവുന്ന സാങ്കേതിക വിദ്യയാണ് വിഎസ്എസ്സിയിൽ ഉപയോഗിച്ചത്. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾക്ക് ഈ റിപ്പോർട്ട് ശാസ്ത്രീയമായ അടിത്തറ നൽകും. സ്വർണ്ണത്തിന് പകരം മറ്റ് ലോഹങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഈ റിപ്പോർട്ടോടെ വ്യക്തത വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.