
ശബരിമല മണ്ഡല–മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സ്‌പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി. ലോ ഫ്ലോർ നോൺ എസി, വോൾവോ എസി ലോ ഫ്ലോർ, ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്‌റ്റ്, ഡീലക്‌സ്, സൂപ്പർ എക്‌സ്‌പ്രസ്, ഇടത്തരം ബസുകളാണ് സ്‌പെഷ്യൽ സര്‍വീസിനായി ഒരുങ്ങുന്നത്. ഈ മാസം 15 മുതൽ ഡിസംബർ 25 വരെയുള്ള ഒന്നാം ഘട്ടം 467 ബസും ഡിസംബർ 26 മുതൽ ജനുവരി 13 വരെ രണ്ടാംഘട്ടം 502 ബസും ജനുവരി 14 മുതൽ മകരവിളക്കുവരെ മൂന്നാംഘട്ടം 800 ബസുമാണ് സജ്ജമാക്കുക.
വിവിധ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുമുണ്ടാകും. 14 മുതൽ പമ്പ ബസ് സ്റ്റാന്‍ഡ് പ്രവർത്തനം ആരംഭിക്കും. പത്തനംതിട്ട ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ റോയ് ജേക്കബ് സ്‌പെഷ്യൽ ഓഫിസറാകും. പമ്പയിലും നിലയ്ക്കലുമായി 203 ബസുകൾ ക്രമീകരിക്കും. ബസിന്റെ ബോർഡ് മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.