2 January 2026, Friday

Related news

January 2, 2026
January 1, 2026
December 30, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 21, 2025
December 21, 2025
December 21, 2025

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: വിധി 27 ന്

Janayugom Webdesk
കൊച്ചി
February 22, 2024 7:57 pm

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സമർപിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. അന്തിമ വാദം പൂർത്തിയാക്കിയെങ്കിലും കുറച്ചു കാര്യങ്ങൾ കൂടി പരിഗണിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവം ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി വി വിഷ്ണുനാരായണൻ, ടി എൽ സിജിത്ത്, പി  ആർ വിജീഷ് തുടങ്ങിയവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻറെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹൈക്കോടതിയിൽ ഹർജിക്കാർ അറിയിച്ചത്. എല്ലാ മതവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയിൽ ജനനത്തിന്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹർജിക്കാർ ഉന്നയിച്ചിരുന്നു.

Eng­lish Sum­ma­ry: sabari­mala melshan­ti appointment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.