
മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് തമിഴ്നാട് സ്വദേശി ഗണേശൻ വി മരിച്ചത്. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ഇവർ ടാക്സി മാർഗം പമ്പയ്ക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തുകയായിരുന്നു. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്.നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കും ഉണ്ട് ഇവിടെ. കൂടെ നിന്നവർ നോക്കിനിൽക്കെ താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് അതേ സ്‌ഥലത്തു തന്നേയാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ പോലീസും,ഫയർ ഫോഴ്സും എത്തി മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.