17 February 2026, Tuesday

Related news

February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026

ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി

പുതിയ കോ- ഓര്‍ഡിനേറ്ററായി എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചു
Janayugom Webdesk
തിരുവനന്തപുരം
October 16, 2024 10:33 am

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയും വഹിച്ചിരുന്നത്.

ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പൊലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.

അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.