21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026

ശബരിമല ആചാര സംരക്ഷണം : കോണ്‍ഗ്രസിനെയും, ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്

Janayugom Webdesk
ചങ്ങനാശേരി
September 23, 2025 1:13 pm

ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും, ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. അതേസമയം, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ച എല്‍ഡിഎഫ് സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.കോൺഗ്രസ്സും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്കരിച്ചതെന്ന് സുകുമാരൻ നായർ ആരോപിച്ചു.

കോൺഗ്രസ്സിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ്സിന്റെ നടപടി കാണുമ്പോൾ അവർക്ക് ഹിന്ദു വോട്ടുകൾ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും, ഒരുപക്ഷേ അവർക്ക് ന്യൂനപക്ഷ വോട്ടുകൾ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുകുമാരൻ നായർ ഈ കാര്യങ്ങൾ സംസാരിച്ചത്.ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയും കേന്ദ്ര സർക്കാരും യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ പൗരാണികമായ ആചാരാനുഷ്ഠാനങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോൾ, എൻ.എസ്.എസ് മാത്രമാണ് നാമജപ ഘോഷയാത്രകളിലൂടെ ആദ്യം പ്രതിഷേധം ആരംഭിച്ചത്. വിശ്വാസികൾ കൂട്ടത്തോടെ പങ്കെടുത്തു തുടങ്ങിയെന്ന് കണ്ടതിന് ശേഷമാണ് കോൺഗ്രസ്സും ബിജെപിയും പ്രതിഷേധത്തിൽ പങ്കുചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുപ്രീം കോടതി വിധി പ്രതികൂലമായിരുന്നിട്ടും, എൽഡിഎഫ് സർക്കാർ സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിച്ചില്ലെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു, എന്നാൽ അവർ പാരമ്പര്യങ്ങളെ നിലനിർത്തി. വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരോ കോൺഗ്രസ്സോ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഈ ഉറപ്പ് നൽകിയത്. സർക്കാർ നിലപാട് തിരുത്തുമ്പോൾ സഹകരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും, അതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.