16 January 2026, Friday

ശബരിമലയിലെ തിരക്ക് :ദര്‍ശന സമയം ഒരുമണിക്കൂര്‍ നീട്ടുന്നു

Janayugom Webdesk
തിരുവനന്തപുരം
December 10, 2023 3:41 pm

ശബരിമലയില്‍ ദര്‍ശന സമയം നീട്ടും.ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാനാണ് തന്ത്രി അനുമതി നല്‍കിയത്.ഇതുപ്രകാരം ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും. ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് തീരുമാനംരണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറിലേറെ നീണ്ടിരുന്നു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്.

തിരക്കേറിയതോടെ വെള്ളിയാഴ്ച വൈകീട്ടു മുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പമ്പയിൽ മൂന്നുമുതൽ നാല്‌ മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്.

ഞായറാഴ്ച 70,000‑ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് തുടർന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാന്‍ കോടതി നിർദേശം നൽകിയിരുന്നു. 

Eng­lish Summary:
Sabari­mala rush: Dar­shan time extend­ed by one hour

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.