
ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് ആരംഭിക്കുക. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ഉടനെ മകരജ്യോതി തെളിയിക്കും. ഇത്തവണ രണ്ട് ലക്ഷത്തിലധികം ഭക്തർ മകരവിളക്ക്, മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് കണക്ക്. അതേസമയം, മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചു.
പാണ്ടിത്താവളം, കൊപ്രാക്കളം, അന്നദാന മണ്ഡപം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, ജലസംഭരണി എന്നിവിടങ്ങളിലാണ് ജ്യോതി കാണാൻ തീർഥാടകർ പർണശാലകൾ കെട്ടിയിട്ടുള്ളത്. ബുധനാഴ്ച വൈകിട്ട് 3.08ന് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികരാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.