കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്തെത്തി. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയിലെത്തും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആന്ധ്രയിലെ കച്ചെഗുഡയില്‍ നിന്ന് കൊല്ലത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തി. രാത്രി 11.45ന് കച്ചെഗുഡയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം കൊല്ലത്തെത്തും. ഡിസംബര്‍ 18, 25, ജനുവരി 1, 8,15 തിയ്യതികളിലാണ് സര്‍വീസ്. ഡിസംബര്‍ 20, 27, ജനുവരി 3, 10, 17 തിയ്യതികളില്‍ കൊല്ലത്തു നിന്ന് തിരിച്ച് കച്ചെഗുഡയിലേക്ക് പോകുക.
English Summary; Sabarimala special Vandebharat service started
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.