
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ്ങിന് നാളെ തുടകക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് വെബ്സൈറ്റില്‍ ബുക്കിങ് ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം. ഒരു ദിവസം 70,000 പേർക്കുവരെ ബുക്ക് ചെയ്യാം.
വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയൽ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദർശനത്തിന് അനുവദിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.