30 December 2025, Tuesday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

സാബർമതി 2023–24 സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു

ചലച്ചിത്ര കലാ മിത്ര പുരസ്കാരം — മോളി കണ്ണമാലി , മാധ്യമ മിത്ര പുരസ്കാരം — പി. ആർ. സുമേരൻ, കാരുണ്യ മിത്ര പുരസ്കാരം — ബ്രദർ ആൽബിൻ
Janayugom Webdesk
ആലപ്പുഴ
October 30, 2024 8:48 pm

സാബർമതി 2023–24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തെരഞ്ഞെടുത്തു. പുരസ്കാര വിതരണംനവംബർ 1 ന് ഉച്ചയ്ക്ക് 1.30‑ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീ സസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാ രനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരിക്കും. നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം ചെയ്യും. ചടങ്ങിൽ ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വ. പി.പി. ബൈജു, ആലപ്പുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, സാബർമതി സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, സാബർമതി സാംസ്കാരികവേദി ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, സാബർമതി ജനറൽ സെക്രട്ടറി ഗ്രേയ്സി സ്റ്റീഫൻ, സാബർമതി ട്രഷറർ എം.ഇ. ഉത്തമക്കുറുപ്പ് തുടങ്ങി കലാ-സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

2003 മുതൽ ചാരിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് സാബർമതി ചാരിറ്റബിൾ സൊസൈറ്റി. അംഗപരിമിതരായവർക്കുവേണ്ടിയുള്ള സഹായ ഉപകരണങ്ങളായ വീൽചെയർ, വാക്കർ, സൈക്കിൾ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയവയും വീടുകളിൽപോയുള്ള രോഗീപരിചരണവും അവർക്കുവേണ്ടിയുള്ള ചികിത്സാസഹായവും മറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും നടത്തിവരുന്നു. കൂടാതെ, കലാ-സാഹിത്യ‑സാംസ്കാരിക പ്രവർത്തനങ്ങളും, സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കു ന്നവരെ പുരസ്കാരം നൽകി ആദരിക്കുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു. സുനാമി, പ്രളയം, കോവിഡ് കാലഘട്ടത്തിൽ നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് കേന്ദ്ര‑സംസ്ഥാന അവാർഡുകളും മറ്റ് പുരസ്കാരങ്ങളും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി, മനുഷ്യാവ കാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും, രാജ്യം ആചരിച്ചുവരുന്ന ദിനാ ചരണങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.