19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

കോണ്‍ഗ്രസിനെ പിടിച്ചു കലുക്കി പുതിയ പാര്‍ട്ടിയുമായി സച്ചിന്‍ പൈലറ്റ്

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
June 6, 2023 11:19 am

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ മാരത്തോണ്‍ ചര്‍ച്ചകളും, മറ്റും വെളളത്തില്‍ വരച്ച വരപോലെയാകുകയാണ് രാജസ്ഥാനില്‍. മുഖ്യമന്ത്രി അശോക് ഗലോത്തും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് കൂടുതല്‍ വഷളാവുകയും പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്ക് നീങ്ങുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്.

രാജസ്ഥാന്‍ നിയമസഭാ തെര‍ഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സച്ചിന്‍പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങുന്നത്. ഗലോത്തും, പൈലറ്റും തമമ്മിലുള്ള പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇരുവരേയും ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തി തീരുമനത്തില്‍ എത്തി. 

ഇരുവരേയും കോണ്‍ഗ്രസ് നേതാക്കളുടെ കൂടെ ഒരുമിച്ച് ഇരുത്തി ഫോട്ടോ എടുത്ത് രാജസ്ഥാനിലേക്ക് തിരിച്ചയച്ചത്.എന്നാല്‍ പിന്നീടാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടാവുകുയും, ഇരുവരുംതമ്മില്‍ കൂടുല്‍ അകലുന്ന തരത്തിലേക്ക് നീങ്ങിയത് സച്ചിന്‍പൈല‍റ്റ് തന്‍റെ പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍‍ 11ന് തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസം ആദ്ദേഹം ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

റാലിയോടനുബന്ധിച്ച് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പുതിയ പാര്‍ട്ടിക്ക് പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നോ, പ്രജതന്ത്ര കോണ്‍ഗ്രസ് എന്നോ പേരിട്ട് പ്രഖ്യാപനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും പൈലറ്റിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

2018‑ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ അശോക് ഗഹലോത്തുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ പുതിയ നീക്കം രാജസ്ഥാന്‍ രാഷ്ട്രീയത്തെപുതിയ വഴിത്തിരിവിലെത്തിക്കുമെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ക്ഷേത്ര സന്ദര്‍ശനങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

ദൗസയിലോ ജയ്പുരിലെ വെച്ചായിരിക്കും പൈലറ്റിന്റെ നിര്‍ണായക പ്രഖ്യാപനം.തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഐ‑പാക് ആണ് സച്ചിനെ രൂപീകരണത്തിന് സഹായിക്കുകയെന്നാണ് സൂചന. വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 11ന് നടത്തിയ ഏകദിന നിരാഹാര സമരം നടത്താന്‍ സഹായിച്ചത് ഐ‑പാക് ആണെന്നാണ് വിവരം. അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെ നടത്തിയ പദയാത്ര ആസൂത്രണം ചെയ്തതും ഈ സ്ഥാപമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 15ന് പദയാത്രയുടെ സമാപന ചടങ്ങിലെ പ്രസംഗത്തില്‍ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ നടപടി, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പുനഃസംഘടന, പരീക്ഷ പേപ്പര്‍ ചോര്‍ച്ച മൂലം ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം എന്നീ മൂന്ന് ആവശ്യങ്ങള്‍ ഗലോത്ത് സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. മെയ് 31നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മെയ് 29ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സച്ചിനും ഗലോത്തുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മെയ് 30ന് സര്‍ക്കാരിനോട് താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Summary:
Sachin Pilot with a new par­ty after tak­ing hold of the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.