18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024

സച്ചിന്‍പൈലറ്റിന്റെ ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഗലോത്തിന്റെ ഓഫീസിലെ പ്രധാനി

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 4:15 pm

രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെതുടര്‍ന്ന് മുഖ്യമന്ത്രി അശോക്ഗലോത്തും, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് പോരും, പൊട്ടിത്തെറിയും ശക്മാകുന്ന തരത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഗലോത്തിന്‍റെ ഓഫീസിലെ പ്രധാനിലോകേഷ് ശര്‍മ്മ രംഗത്തു വന്നിരിക്കുന്നത്. 

സച്ചിന്‍പൈലറ്റിന്‍റെ ഫോണ്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. രാജസ്ഥാനില്‍ വീണ്ടും വിജയിക്കുെമെന്നും അധികാരത്തില്‍ തുടരുമെന്നുള്ള ഗലോത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഗ്രപ്പ് കളി പാര്‍ട്ടി ഹൈക്കമാന്‍ഡ് മനസിലാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഛത്തീസ് ഗഡ്ഡില്‍ സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രി ഡിയോ നിയമസഭാ തെരഞെടുപ്പില്‍ അംബീകാപൂര്‍മണ്ഡലത്തില്‍നിന്നും പാരജയപ്പെട്ടു. എന്നാല്‍ സച്ചിന്‍പൈലറ്റ് രാജസ്ഥാനിലെ ടോങ്കില്‍ നിന്നും നല്ല ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

അതുപോലെ അദ്ദേഹത്തിനൊപ്പമുള്ളവര്‍ ഭൂരിഭാഗവും വിജയിക്കുകയും ചെയ്തു.രാജസ്ഥാനിലെ പാര്ജയത്തെതുടര്‍ന്നു് മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന അശോക് ഗലോത്തിനെ കൂടുതല്‍ ഉപരോധത്തിലാക്കിയിരിക്കുായാണ് തന്റെ ഓഫീസിലെ പ്രധാനി. അതു രാഷ്ട്രീയമായി മുതലക്കാന്‍ പൈലറ്റും ശ്രമിക്കും. ഗലോത്തിന്‍റെ ഓഫീസ് ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ലോകേഷ് ശർമ്മയുടെ അഭിപ്രായത്തിൽ, രാജസ്ഥാനില്‍ ഭരണം നഷ്ടമാകില്ലായിരുന്നു. , സിറ്റിംഗ് എം‌എൽ‌എമാരെ മാറ്റണമെന്നും സച്ചിൻ ജി പരാമർശിച്ച പേപ്പർ ചോർച്ച പ്രശ്‌നം ശ്രദ്ധിഒരുക്കണമെന്നും മുഖ്യമന്ത്രി ഗലോത്തിനോട് പറഞ്ഞിരുന്നു. അതു ശ്രദ്ധിച്ചെങ്കില്‍കോണ്‍ഗ്രസിന് വിജയിച്ച് അധികാരത്തില്‍ എത്താമായിരുന്നു. 

കൂടാതെ ഗോലത്ത്-സച്ചിന്‍ പോരും തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചതായും ശര്‍മ്മ അഭിപ്രായപ്പെട്ടു സച്ചിന്‍ പൈലറ്റ് എവിടേക്കാണ് പോകുന്നത്, ആരെയാണ് കാണുന്നത്, ആരോടൊക്കയാണ് സംസാരിക്കുന്നത് ഇതും വീക്ഷിച്ചിരുന്നതായും ശര്‍മ്മ വെളിപ്പെടുത്തുന്നു. കോൺഗ്രസ് പാര്‍ലമെന്റെറി പാർട്ടി യോഗത്തിൽ വിഷയം ഉന്നയിക്കാൻ പൈലറ്റ് ഇപ്പോൾ ബാധ്യസ്ഥനാണ്. യോഗത്തിൽ സ്വതന്ത്രമായി സംസാരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ലോകേഷ് ശർമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുകയും ചർച്ച ചെയ്യുകയും വേണം,അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ട ലോകേഷ് ശർമ്മ, അശോക് ഗലോത്ത് പാർട്ടി ഹൈക്കമാൻഡിനെ വഞ്ചിച്ചുവെന്നും ശരിയായ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ആരോപിച്ചു.

20 വർഷമായി കോൺഗ്രസ് പരാജയപ്പെടുന്ന സീറ്റായ ബിക്കാനീറിൽ നിന്നും പിന്നീട് ഭിൽവാരയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ ഗലോത്ത് അതിന് അനുവാദം നല്‍കിയില്ലെന്നും പറഞ്ഞു. സച്ചിൻ പൈലറ്റിന് ഇപ്പോൾ കോൺഗ്രസിന് എന്ത് വാഗ്ദാനം ചെയ്യാനാകുമെന്ന് വ്യക്തമല്ല. രാജസ്ഥാൻ വിട്ടുപോകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. 2019ലെപ്പോലെ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതല വഹിക്കാൻ പൈലറ്റിന് സന്തോഷമുളളതായും ശര്‍മ്മ പറയുന്നു

Eng­lish Summary:
Sachin Pilot’s phone has been hacked, the head of Galoth’s office said

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.