8 November 2024, Friday
KSFE Galaxy Chits Banner 2

സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയത് നവ്യ നായരുമായുള്ള കൂടിക്കാഴ്ചകൾക്ക്; ഇഡി കുറ്റപത്രം


Janayugom Webdesk
കൊച്ചി
September 5, 2023 9:44 pm

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവ്യയെ കാണാനായി പത്തോളം തവണ സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് ഇഡി കുറ്റപത്രം. ക്ഷേത്ര ദർശനത്തിനായി കൊച്ചിയിലെത്തിയെന്നാണ് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴി. എന്നാൽ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. 

നവ്യാ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15–20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണാഭരണം സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറയുന്നു. 

നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ പറഞ്ഞു. ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗർ പറഞ്ഞു. എന്നാൽ, നവ്യാ നായർ അടുത്ത സുഹൃത്താണെന്നും നവ്യക്ക് ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിൻ സാവന്ത് പ്രസ്താവനയിൽ പറയുന്നു. നവ്യയെ കാണാൻ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദർശിക്കാൻ പലതവണ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.
എന്നാൽ, നവ്യാ നായരുടെ ഭർത്താവ് സന്തോഷ്, ഇഡിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സച്ചിൻ സാവന്തിൽ നിന്ന് ഒരു സമ്മാനവും ലഭിച്ചിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സച്ചിനെ അവരുടെ പഴയ അയൽക്കാരനായിട്ടാണ് അറിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Eng­lish Summary:Sachin Sawant arrives in Kochi for meet­ings with Navya Nair; ED charge sheet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.