സമൂഹമാധ്യമങ്ങളിൽ തന്‍റെ പേരും ശബ്ദവും ഫോട്ടോയും ഉൾപ്പെടുത്തി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുംബൈ ക്രൈംബ്രാഞ്ചിന്‍റെ സൈബർ സെല്ലിൽ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ.
അടുത്തിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സച്ചിന്‍റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഓയിൽ കമ്പനിയുടെ പരസ്യം വൈറലായിരുന്നു. ഇത് തന്‍റെ അനുമതിയില്ലാതെയാണെന്നും തനിക്ക് ഈ ഓയിലുമായി യാതൊരു ബന്ധവുമില്ലെന്നും സച്ചിൻ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ നിരവധി വ്യാജപരസ്യങ്ങൾ ഉണ്ടാവുന്നുണ്ടെന്നും കാഴ്ച്ചക്കാർ ഇത് സത്യമാണെന്ന് വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഐടി നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ipc) സെക്ഷൻ 426, 465,500 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
english summary; Sachin Tendulkar’s name used for endorsement of medicinal products without permission, police register case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.