
കാസർകോട് പൊയിനാച്ചിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി പറമ്പ സ്വദേശികളായ വേണുഗോപാൽ, സ്മിത എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിൽ ട്രെയിൻ തട്ടി മരിച്ച മകൻ ശിവാനന്ദിന്റെ വിയോഗത്തിലുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ വീടിന്റെ ഹാളിലാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഡിസംബർ 29‑ന് ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഗായകൻ വേടന്റെ സംഗീതപരിപാടി കണ്ട് മടങ്ങുന്നതിനിടെയാണ് ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. ഏക മകന്റെ മരണം വേണുഗോപാലിനെയും സ്മിതയെയും മാനസികമായി തകർത്തിരുന്നു.
കടുത്ത വിഷാദത്തിലായിരുന്ന ഇവർ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ദാരുണമായ അന്ത്യം. സംഭവസ്ഥലത്തെത്തിയ മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.