22 January 2026, Thursday

Related news

January 18, 2026
January 7, 2026
January 1, 2026
December 26, 2025
December 18, 2025
December 15, 2025
December 15, 2025
November 21, 2025
November 19, 2025
November 19, 2025

ഹരിതപതാകയ്ക്ക് പിന്നില്‍ നിന്നാല്‍ സ്വര്‍ഗത്തിന്‍റെ തണല്‍കിട്ടുമെന്ന് സാദിഖലി തങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
October 11, 2023 1:34 pm

ഹരിത പതാകയ്ക്ക് പിന്നില്‍ നിന്നാല്‍ സ്വര്‍ഗത്തിന്‍റെ തണല്‍കിട്ടുമെന്നും, പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോകണമെന്നും മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലിതങ്ങള്‍ അഭിപ്രായപ്പെട്ടു. ആലത്തൂരില്‍ ലീഗിന്‍റെ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്ലീലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം.

നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലീം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’തങ്ങള്‍ പറഞ്ഞു.അതേസമയം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് സമസ്ത മുശാവറ യോഗത്തില്‍ ഉയര്‍ന്നത്. സാദിഖലി തങ്ങള്‍ക്ക് പരാതി നല്‍കുന്നതിലൂടെ വിട്ടുവീ‍ഴ്ചയില്ലാത്ത നിലപാട് സ്വികരിക്കാനാണ് സമസ്ത തീരുമാനം.

ഇതോടെ സമസ്ത‑ലീഗ് ബന്ധം കൂടുതല്‍ വഷളാവുകയാണ്.പി എം എ സലാമിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സമസ്ത സാദിഖലി തങ്ങളെ കണ്ട് പരാതിപെടാന്‍ തീരുമാനിച്ചത്. ഇതിനായി മുശാവറ അംഗങ്ങളായ നാലു പേരെ നിയോഗിച്ചത്. അടുത്ത കാലത്ത് ഒന്നും ലീഗ് കൈകൊള്ളാത്ത സമീപനമാണ് ഇപ്പോള്‍ ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് എന്നാണ് മുശാവറ യോഗം വിലയിരുത്തിത്.

നേതാക്കളെ അപമാനിക്കുന്ന നിലപാട് തിരുത്തപ്പെടണം എന്നും യോഗം വിലയിരുത്തി. സമസ്ത പോഷക സംഘടന നേതാക്കള്‍ സലാമിനെതിരെ നല്‍കിയ പരാതി സാദിഖലി തങ്ങള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് പരാതി നല്‍കാനുള്ള സമസ്ത തീരുമാനം.സി ഐസി വിഷയത്തിലും പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനം ലീഗിനുള്ള സമസ്തയുടെ മറുപടി കൂടിയാണ്. മുശാവറ അംഗങ്ങള്‍കൂടി സലാമിനെതിരെ പരാതി ഉന്നയിച്ചതാടെ സമസ്ത ലീഗ് ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.

Eng­lish Summary:
Sadikhali Than­gal says that if you stand behind the green flag, you will get the shade of heaven

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.