17 December 2025, Wednesday

Related news

December 16, 2025
December 14, 2025
December 10, 2025
December 10, 2025
December 5, 2025
December 5, 2025
November 26, 2025
November 21, 2025
November 17, 2025
November 4, 2025

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
December 11, 2023 8:10 pm

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം. സംഘ്പരിവാറിന്റെ തൊഴുത്തില്‍ സര്‍വകലാശാലകളെ കെട്ടാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയില്‍ പാളയത്ത് എംഎൽഎ ഹോസ്റ്റലിന് മുന്നിൽ വച്ചും പേട്ടയിലും വിദ്യാർത്ഥികൾ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമുയർത്തി.

അതിനിടയില്‍ എസ്എഫ്ഐക്കാര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി. ‘ആർഎസ്എസ് ഗവർണർ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയാണ് ഗവർണർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കണ്ണൂരിൽ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധമെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Summary:Saffronization in the Depart­ment of High­er Edu­ca­tion; Black flag protest against the governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.