13 December 2025, Saturday

Related news

December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025
July 1, 2025

സഫിയ അജിത്ത് മെമ്മോറിയൽ ചിത്രരചന മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു

Janayugom Webdesk
ദമ്മാം
January 29, 2024 8:09 pm

നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി മുൻവൈസ് പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഓർമ്മയ്ക്കായി, സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങൾ ദമ്മാം അൽറാബി ഹാളിൽ അരങ്ങേറി. 

എൽ കെ ജി മുതൽ ഒന്നാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളുടെ കളറിംഗ് മത്സരത്തിൽ ആയിഷ ഇല്ല്യാസ് ഒന്നാം സ്ഥാനവും, സിഹ മറിയം രണ്ടാം സ്ഥാനവും നേടി. രണ്ടാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള സബ്ബ് ജൂനിയർ വിഭാഗം കുട്ടികളുടെ ചിത്രരചനയിൽ നെരീയ ആൻ വിജു ഒന്നാം സ്ഥാനവും ജോന്ന ജെർസൺ രണ്ടാം സത്യവും നേടി.

ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ ജൂനിയർ വിഭാഗം കുട്ടികളുടെ ചിത്രരചനയിൽ ജെഹോഷ്‌ ജൊഹാൻ ഐസക്ക് ഒന്നാം സ്ഥാനവും, ആഖിൽ ഇല്ല്യാസ് രണ്ടാം സ്ഥാനവും നേടി. പത്താം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെയുള്ള സീനിയർ വിഭാഗം കുട്ടികളുടെ ചിത്രരചനയിൽ സംഭൃത സുരേഷ് ഒന്നാം സ്ഥാനവും, സംജുക്ത സുരേഷ് രണ്ടാം സ്ഥാനവും നേടി.

കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ക്കൂളുകളിൽ നിന്നുമുള്ള നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലെ വിജയികൾക്ക്, നവയുഗം കുടുംബവേദി, വനിതാവേദി ഭാരവാഹികളായ അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, രഞ്ജിത പ്രവീൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രകാരന്മാരായ ശ്രീജിത്ത് എ പി, സാലു, ബിനുകുഞ്ഞു എന്നിവരായിരുന്നു മത്സര വിധികർത്താക്കൾ.

Eng­lish Sum­ma­ry: Safia Ajith Memo­r­i­al Paint­ing Com­pe­ti­tions; Win­ners announced

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.