21 January 2026, Wednesday

Related news

October 31, 2025
May 21, 2025
March 17, 2025
December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024
August 29, 2024

എം ആർ രാഘവവാരിയർ, സി എൽ ജോസ്, പി കെ ഗോപി എന്നിവർക്ക് സാഹിത്യ അക്കാദമി പുരസ്കാരം

Janayugom Webdesk
തൃശൂർ
July 25, 2024 9:16 pm

കേരള സാഹിത്യ അക്കാദമി 2023 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. എം ആർ രാഘവവാരിയർ, സി എൽ ജോസ് എന്നിവർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്). 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. 

സമഗ്രസംഭാവന പുരസ്കാരം കെ വി കുമാരൻ, പ്രേമ ജയകുമാർ, പി കെ ഗോപി, ബക്കളം ദാമോദരൻ, എം രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച എഴുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്.

മറ്റ്റു അവാർഡുകൾ: (കവിത) തെരഞ്ഞെടുത്ത കവിതകൾ-കല്പറ്റ നാരായണൻ, (നോവൽ) സിൻ- ഹരിത സാവിത്രി, (ചെറുകഥ) ഉദയ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ്- എൻ രാജൻ, (നാടകം) ഇ ഫോർ ഈഡിപ്പസ്- ഗിരീഷ് പി സി പാലം, (സാഹിത്യവിമർശനം) ഭൂപടം തലതിരിക്കുമ്പോൾ‑പി പവിത്രൻ, (വൈജ്ഞാനിക സാഹിത്യം) ഇന്ത്യയെ വീണ്ടെടുക്കൽ — ബി രാജീവൻ, (ജീവചരിത്രം/ആത്മകഥ) ഒരന്വേഷണത്തിന്റെകഥ — കെ വേണു, (യാത്രാവിവരണം) ആംചൊ ബസ്തർ-നന്ദിനി മേനോൻ, (വിവർത്തനം) കഥാകദികെ — എ എം ശ്രീധരൻ, (ബാലസാഹിത്യം) പെൺകുട്ടിയും കൂട്ടരും — ഗ്രേസി, (ഹാസസാഹിത്യം) വാരനാടൻ കഥകൾ — സുനീഷ് വാരനാട്. 

Eng­lish Sum­ma­ry: Sahitya Akade­mi award to MR Raghavavari­er, CL Jose and PK Gopi

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.