25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026
February 6, 2026
January 31, 2026
January 30, 2026

കോഴ ആരോപണം: സൈബി കിടങ്ങൂര്‍ പദവി ഒഴിഞ്ഞു

Janayugom Webdesk
കൊച്ചി
February 8, 2023 10:26 pm

അഡ്വ. സൈബി കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു പറഞ്ഞ് കക്ഷികളിൽനിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിൽ ആരോപണം നേരിട്ടതിനെ തുടർന്നാണ് രാജി. സൈബിയുടെ രാജി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗീകരിച്ചു. കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ സൈബി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഒരുവിഭാഗം അഭിഭാഷകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.