
ലോക മുൻ ഒന്നാം നമ്പർ താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിരമിച്ചു. കടുത്ത കാല്‍മുട്ട് വേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35-ാം വയസിൽ താരം കോർട്ടിനോട് വിടപറഞ്ഞത്. ഒരു പോഡ്‌കാസ്റ്റിലൂടെയാണ് സൈന തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി പരിക്കിനെത്തുടർന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തന്റെ മുട്ടിലെ തരുണാസ്ഥി പൂർണമായും നശിച്ചുവെന്നും ആർത്രൈറ്റിസ് ബാധിച്ചുവെന്നും താരം വെളിപ്പെടുത്തി.
“മുമ്പ് ദിവസം എട്ട് മണിക്കൂർ വരെ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ രണ്ട് മണിക്കൂർ പരിശീലിക്കുമ്പോഴേക്കും കടുത്ത വേദന അനുഭവപ്പെടുന്നു. എന്റെ ശരീരത്തിന് ഇനി കഠിനമായ പരിശീലനങ്ങൾ താങ്ങാൻ കഴിയില്ല,” സൈന വികാരാധീനയായി പറഞ്ഞു. 2023ലെ സിംഗപ്പൂർ ഓപ്പണിലാണ് സൈന അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. സൈനയുടെ വിടവാങ്ങലിലൂടെ ഇന്ത്യൻ കായികരംഗത്തെ ഒരു പോരാട്ടവീര്യത്തിന്റെ കാലഘട്ടത്തിനാണ് അവസാനമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.