38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇരട്ടി മധുരം നല്‍കി സജന്‍ പ്രകാശ്. ഹല്‍ദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന നീന്തലില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലും സജന്‍ വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ യഥാക്രമം വെള്ളി, സ്വര്‍ണം നേടിയിരുന്നു.
200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ് അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി. 100 മീറ്ററില്‍ സജന്‍ സമയം 54.52 സെക്കൻഡില്‍ ഫിനിഷ് ചെയ്തു. തമിഴ്നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.
200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫൈനലിലെത്തിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ 54.86 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. 2026ലെ ഏഷ്യൻ ഗെയിംസാണ് ലക്ഷ്യമെന്നും സാജൻ പറഞ്ഞിരുന്നു. ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കേരളത്തിന്റെ വിദര്‍ശ കെ വിനോദ് ഫൈനലിന് യോഗ്യത നേടി. 633 പോയിന്റോടെ നാലാമതായാണ് വിദര്‍ശ യോഗ്യത നേടിയത്. ഖോ-ഖോയില്‍ രണ്ടാം മത്സരത്തില്‍ കേരള പുരുഷ ടീം മഹാരാഷ്ട്രയോടു തോറ്റു. 36–47നായിരുന്നു പരാജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.