23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

സജ്ജന്‍ ജിന്‍ഡാലിനെതിരേ പീഡനക്കേസ് ; പരാതി നല്‍കിയത് യുവനടി

Janayugom Webdesk
മുംബൈ
December 17, 2023 7:07 pm
യുവനടിയുടെ പീഡന പരാതിയില്‍ വ്യവസായ പ്രമുഖനും ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് സിഎംഡിയുമായ സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു.  ബാന്ദ്ര‑കുര്‍ള കോംപ്ലക്സ് പൊലീസാണ് ജിന്‍ഡാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ ബാന്ദ്ര‑കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച്‌ സജ്ജന്‍ ജിന്‍ഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറാവാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
2021 ഒക്ടോബറില്‍ ദുബായില്‍ ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിഐപി ബോക്സില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരില്‍ പ്രഫുല്‍ പട്ടേല്‍ എംപിയുടെ മകന്റെ വിവാഹചടങ്ങിലും കണ്ടു. തുടര്‍ന്ന് മുംബൈയില്‍ കണ്ടപ്പോള്‍ രണ്ടുപേരും പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറി. നടിയുടെ സഹോദരന് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തില്‍നിന്ന് വസ്തുവാങ്ങാന്‍ സജ്ജന്‍ ജിന്‍ഡാല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പറുകള്‍ കൈമാറിയതെന്നും നടിയുടെ പരാതിയിലുണ്ട്.
2022 ജനുവരിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് പരാതിക്കാരി കമ്പനിയുടെ ഹെഡ് ഓഫീസിലെത്തിയത്. ജിന്‍ഡാല്‍ നടിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നിരന്തരം എതിര്‍ത്തിട്ടും അത് വകവെയ്ക്കാതെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷവും സൗഹൃദം നിലനിര്‍ത്താന്‍ നടി ശ്രമിച്ചിരുന്നു.
പിന്നീട് തന്റെ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതെയായി. പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിന് മുമ്പ് പൊലീസിനെ സമീപിച്ചാല്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ജിന്‍ഡാലിനെ ഇതുവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Eng­lish Sum­ma­ry: Saj­jan Jin­dal, JSW boss, accused of rape by actress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.