18 December 2024, Wednesday
KSFE Galaxy Chits Banner 2

സഖാവ് കാനം

ഡോ. അരുൺകുമാർ എസ് ഹരിപ്പാട്
കവിത
December 20, 2023 4:25 pm

ലയാളക്കരയിൽ പൊള്ളുന്ന നെഞ്ചുമായി ഞങ്ങൾക്ക്
ഓർക്കാൻ ഒരു നേതാവ് — സഖാവ് കാനം.
അചഞ്ചലമായ മുദ്രാവാക്യങ്ങളുമായി സഖാവ് നടന്നു.
ജനങ്ങളുടെ യോദ്ധാവ് , ചുവപ്പിന്റെ കാവൽക്കാരൻ .

കേരളത്തിന്റെ ചോര ചുവപ്പുള്ള മണ്ണിൽ
സഖാവിന്റെ കാൽപാദങ്ങൾ നമ്മളെ നയിച്ചു.
ആഴത്തിൽ ബോധമുള്ള സഖാവ്
നീതിക്കുവേണ്ടി പോരാടി.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ
കോലാഹലങ്ങളും , കാർമേഘങ്ങളും ഇല്ലാതെ
സഖാക്കളെ നയിച്ചു.
പ്രതികരിക്കണ്ട സമയത്തെല്ലാം
വെട്ടിത്തുറന്നു പറഞ്ഞു.
പാർട്ടിയെ ആരുടെയും
അടിയാളാക്കാതെ തുടർന്നു.
തലയുയർത്തി നിന്നു.

അടിച്ചമർത്തപെട്ടവന്റെയും
അധ്വാനിക്കുന്നവന്റെയും
ശബ്ദമില്ലാത്തവന്റെയും
അവകാശങ്ങൾക്കായി
സഖാവ് നിരന്തരം പോരാടി.

കാനം ധീരനും സത്യസന്ധനുമായ
ഒരു നേതാവായിരുന്നു
പ്രതികൂല സാഹചര്യങ്ങളിലും
അദ്ദേഹം പതറാതെ പോരാടി.

സഖാവ് ജ്വലിപ്പിച്ച ജ്വാല എന്നെന്നും
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ജ്വലിച്ചു നിൽക്കും.
പോരാടുന്ന സഖാക്കളുടെ ഹൃദയങ്ങളിൽ
സിരകളിൽ കാനം ഇനി തഴച്ചു വളരും.
നമുക്ക് ഓർക്കാം നഷ്ടപ്പെട്ട നേതാവിനെ നമ്മുടെ
ചങ്കിലെ ചോരയിൽ സഖാവിന്റെ ആദർശങ്ങൾ
അലയടിച്ചു കൊണ്ടേയിരിക്കട്ടെ.
ലാൽസലാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.