16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
April 1, 2025
March 31, 2025
March 29, 2025
March 18, 2025
March 17, 2025
March 15, 2025
February 26, 2025
February 8, 2025

പ്രഭാസ് ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സലാര്‍ എത്തുന്നു; പ്രതിനായക വേഷത്തില്‍ പൃഥ്വിരാജും

Janayugom Webdesk
September 29, 2023 3:05 pm

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് ‑1 സീസ്ഫയര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില്‍ എത്തും. 

കെ.ജി.എഫ് സീരീസിലൂടെ ശ്രദ്ധേയനായ പ്രശാന്ത്‌ നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ പ്രതിനായക വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. 2023 ഡിസംബര്‍ 22 നിങ്ങളുടെ കലണ്ടറുകൾ അടയാളപ്പെടുത്താൻ തയ്യാറാകൂ, കാരണം ഈ ആക്ഷന്‍ പാക് തീയേറ്ററുകളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നായിരിക്കും എന്നാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

‘സലാര്‍ പാര്‍ട്ട് ‑1 സീസ്ഫയര്‍’ ടീസര്‍ ഇറങ്ങിയത്‌ മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. സലാറിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ്‌ ബഡ്ജറ്റ് സിനിമകളുടെ ഒരു വലിയ നിര തന്നെയുണ്ട്. ‘യുവ’, ‘കാന്താര 2′, ‘രഘു തത്ത’, ‘റിച്ചാർഡ് ആന്റണി’ ‚‘കെജിഎഫ് 3′, ‘സലാർ പാർട്ട് 2’, ‘ടൈസൺ’.
തുടങ്ങിയ ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്. 

ശ്രുതി ഹാസൻ, ജഗപതി ബാബു,ടിനു ആനന്ദ്‌,ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറില്‍ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും സലാര്‍ എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഭുവന്‍ ഗൗഡയാണ് സലാറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി. സംഗീതം രവി ബാസ് രൂര്‍,വിതരണം യൂ.വി ക്രിയേഷന്‍സ് , വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.

Eng­lish Sum­ma­ry: Salaar comes as a Christ­mas gift for Prab­has fans; Prithvi­raj in the lead role

You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.