22 January 2026, Thursday

സലാര്‍ 500 കോടി ക്ലബിലേക്ക്

Janayugom Webdesk
December 28, 2023 3:11 pm

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിനം പിന്നിടുമ്പോള്‍ 500 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് സലാര്‍ നേടിയിരിക്കുന്നത്. 254 കോടി രൂപയാണ് ഇതുവരെ ഇന്ത്യന്‍ ബോക്സൊഫിസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.ഓരോ ദിവസവും കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്. 

രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില് പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വര്‍ദരാജ് മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Eng­lish Summary;Salaar to the 500 crore club

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.