23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

25,000 രൂപയ്ക്ക് മേല്‍ ശമ്പളം രാജ്യത്ത് പത്ത് ശതമാനത്തിന് മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2022 8:39 pm

പാചകവാതകത്തിനും ഇന്ധനത്തിനും അവശ്യസാധനങ്ങള്‍ക്കുമുള്‍പ്പെടെ ദിനംപ്രതി വിലവര്‍ധിപ്പിക്കുമ്പോഴും രാജ്യത്ത് 25,000 രൂപയ്ക്ക് മേല്‍ ശമ്പളം വാങ്ങുന്നത് പത്തുശതമാനം ആളുകള്‍ മാത്രം. ഇക്കോണമിക് അഡ്വൈസറി കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക അസമത്വം സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ജലവിതരണം, ശുചീകരണം എന്നിവയിലൂടെ കുടുംബങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, വരുമാന തുല്യത, ദാരിദ്ര്യം, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ദേശീയ വരുമാനത്തിന്റെ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഒരു ശതമാനം ആളുകളുടെ കൈവശമാണ്. ജോലി ചെയ്യുന്നവരില്‍ 15 ശതമാനത്തോളം ആളുകളും 5000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. ആകെ വരുമാനത്തിന്റെ 30 മുതല്‍ 35 ശതമാനം വരെ വരുന്ന, ശരാശരി 25,000 രൂപ പ്രതിമാസവരുമാനമുള്ളവര്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഒരു ശതമാനം കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ പാവപ്പെട്ടവരും ഇടനിലക്കാരും കൂടുതലായി ഉള്‍പ്പെട്ടിരിക്കുന്ന പത്ത് ശതമാനത്തിന്റെ വളര്‍ച്ച താഴോട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതിന്റെ ലക്ഷണമായാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തുന്നത്.

Eng­lish summary;Salary above Rs 25,000 is only 10 per cent in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.