2 January 2026, Friday

Related news

January 1, 2026
November 29, 2025
November 21, 2025
October 13, 2025
October 8, 2025
October 8, 2025
October 6, 2025
October 5, 2025
October 4, 2025
February 26, 2024

കഫ് സിറപ്പ് വിൽപന; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2026 7:31 pm

കഫ് സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിജ്ഞാപനത്തിൽ 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.

മധ്യപ്രദേശിൽ വിഷാംശം അടങ്ങിയ കഫ് സിറപ്പുകൾ കഴിച്ചു 20ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് വില്പനയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യുന്നതാണ് കരട് വിജ്ഞാപനം. 30 ദിവസത്തിനകം പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.

വിജ്ഞാപനം നടപ്പിലായാൽ ചുമ സിറപ്പുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കില്ല. മരുന്നുകളുടെ നിർമ്മാണത്തിലും നിയന്ത്രണങ്ങൾ ഉണ്ടാകും. മധ്യപ്രദേശിൽ കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നിർദേശം നൽകിയിരുന്നു. മരണത്തിനിടയാക്കിയ ശ്രേഷ്ൻ ഫാർമസ്യൂട്ടിക്കൽസ് എന്ന നിർമാണ കമ്പനി പൂട്ടാനും സർക്കാർ ഉത്തരവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.