21 January 2026, Wednesday

Related news

January 9, 2026
December 23, 2025
December 9, 2025
December 8, 2025
December 8, 2025
November 29, 2025
November 25, 2025
November 12, 2025
October 28, 2025
October 25, 2025

ദിലീപിന്റെ നായികയാകാൻ എത്തിയിട്ട് ഒഴിവാക്കിയിരുന്നോ? സാമന്ത പറയുന്നു

Janayugom Webdesk
കൊച്ചി
April 2, 2023 6:22 pm

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. അടുത്തിടെ നടൻ ദിലീപും, സംവിധായകന്‍ ദീപു കരുണാകരനും  സാമന്തയെക്കുറിച്ച് വര്‍ഷങ്ങള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തങ്ങളുടെ ക്രൈസി ഗോപാലന്‍ എന്ന ചിത്രത്തില്‍ ആദ്യം സാമന്തയെയാണ് നായികയാക്കാൻ തീരുമാനിച്ചിരുന്നത് എന്ന് പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ആ കഥാപാത്രത്തിന് സാമന്ത യോജിക്കില്ലെന്ന് തോന്നിയതിനാലാണ് ഒഴിവാക്കിയെതെന്നും ദീപു കരുണാകരൻ പറയുന്നുണ്ട്. ഇപ്പോഴിതാ ഇതിനെ കുറിച്ച് സാമന്ത തന്നെ പ്രതികരിച്ചിരിക്കുകയാണ്.

സാമന്ത നായികയാകുന്ന ചിത്രം ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം കഴിഞ്ഞ ദിവസം സാമന്ത കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസി ഗോപാലന്‍ എന്ന ദിലീപ് ചിത്രത്തില്‍ ആദ്യം പരിഗണിച്ച നായിക സാമന്തയാണെന്നും എന്നാല്‍ അവരെ പിന്നീട് ഒഴിവാക്കിയെന്നുമാണ് വൈറലായ ഒരു അഭ്യൂഹം അത് സംബന്ധിച്ച ചോദ്യത്തിന് സാമന്ത മറുപടി പറയുകയായിരുന്നു.

‘ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തിൽ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഓർക്കുന്നുണ്ട്,’ എന്നാണ് സാമന്ത ഇതിന് മറുപടി നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു അഭിമുഖത്തിലാണ് തന്റെ സിനിമയില്‍ നിന്നും കഥാപാത്രത്തിന് പറ്റാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഒരു നടി ഏറെ കരഞ്ഞെന്നും. അവരെ ആശ്വസിപ്പിച്ച് അയച്ചെന്നും. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറും എന്ന് പറഞ്ഞാണ് ആശ്വസിപ്പിച്ച് വിട്ടത്. പിന്നീട് അവര്‍ അതുതന്നെയായി എന്നുമാണ് ദിലീപ് പറഞ്ഞത്.

ഇത് ക്രൈസി ഗോപാലന്റെ സംവിധായകന്‍ ദീപു കരുണാകരൻ അന്ന് ഓഡിഷന്‍ നടത്തി എടുക്കാതിരുന്ന നടി സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദിലീപ് അയാൾ എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോൾ നല്ല പ്രകടനമാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുക്ക് അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് ദീപു അഭിമുഖത്തിൽ പറഞ്ഞത്.

Eng­lish Sum­ma­ry: saman­tha about ear­ly rejec­tion from dileep movie
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.