22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

സമരാഗ്നി: പത്തനംതിട്ടയില്‍ സുധാകരനും, സതീശനും ഒരുമിച്ച് നടത്താന്‍ തീരുമാനിച്ച വാര്‍ത്താ സമ്മേളനം ഒഴിവാക്കി

Janayugom Webdesk
തിരുവനന്തപുരം
February 26, 2024 1:11 pm

സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെ സുധാകരനും, വി ഡി സതീശനും ഒരുമിച്ച് നടത്താന്‍ തീരുമാനിച്ച വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതായി സൂചന.കെ സുധാകരന്‍ പത്തനംതിട്ടയിലും, വി ഡി സതീശന്‍ കൊച്ചിയിലും ആണ്.

സതീശന്‍ എത്താന്‍ വൈകിയതിനാല്‍ ആണ് വാര്‍ത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. എന്നാല്‍ വിവാദം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചതെന്ന് സൂചന കെ സുധാകരനെ കാണാൻ പത്തനംതിട്ട ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ എത്തിയിരുന്നു. അനാരോഗ്യമുണ്ടെന്ന് സതീശൻ അറിയിച്ചിട്ടില്ലെന്നും സതീശൻ കൊച്ചു പറമ്പിൽ പറഞ്ഞു.

അതേസമയം കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ. സ്ഥാനാർത്ഥിയായ കാര്യത്തിൽ തനിക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.

Eng­lish Summary:
Sama­rag­ni: Sud­hakaran and Satheesan skipped the press con­fer­ence planned to be held togeth­er in Pathanamthitta

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.