17 January 2026, Saturday

Related news

January 7, 2026
January 1, 2026
December 26, 2025
December 18, 2025
December 15, 2025
December 15, 2025
November 21, 2025
November 19, 2025
November 19, 2025
November 15, 2025

ലീഗ് നേതാവിന് കടുത്ത മറുപടിയുമായി സമസ്ത

Janayugom Webdesk
തിരുവനന്തപുരം
October 7, 2023 11:35 am

ലീഗ് നേതാവിന് കടുത്ത മറുപടിയുമായി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയമെന്നും അതിനെ ആക്ഷേപിക്കുന്ന ചിലരുണ്ടെന്നും ഒരു പ്രസംഗത്തിനിടെ ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് ഭരിച്ചപ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോഴും ഭരിക്കുന്ന പാര്‍ട്ടിയോട് സമസ്ത ആശയവിനിമയം നടത്താറുണ്ടെന്നും ജിഫ്രിതങ്ങള്‍ വ്യക്തമാക്കി. ഇന്ത്യാ രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ ഭരിക്കുന്ന സര്‍ക്കാരുമായി സമസ്തക്ക് നല്ല ബന്ധമായിരിക്കും. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായി ആവശ്യമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കും. അത് ചിലപ്പൊള്‍ പോയി അവതരിപ്പിക്കും, ചിലപ്പോള്‍ ഫോണ്‍ ചെയ്ത് അവതരിപ്പിക്കും. അങ്ങനെ പറയുമ്പോള്‍ അതിനെ ആക്ഷേപിക്കുന്നവരും അധിക്ഷേപിക്കുന്നവരുമുണ്ട്.

ഭരിക്കുന്ന സര്‍ക്കാരുമായി നല്ലരീതിയില്‍ പോകണമെന്നത് സമസ്തയുടെ ഭരണഘടനയില്‍ തന്നെയുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിക്കാത്തത് പരോക്ഷമായി ചൂണ്ടിക്കാണിച്ചാണ് പിഎംഎസലാം സമസ്തക്കെതിരെ രംഗത്തെത്തിയിരുന്നത്. 

മുഖ്യമന്ത്രിയോട് അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ തട്ടം വിവാദത്തില്‍ എന്ത് നിലപാടാണ് എടുക്കുക എന്ന് സലാം ചോദിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ട്. ഇത്തരമൊരു നയവുമായി (തട്ടം വിവാദം) നീങ്ങുന്ന പാര്‍ട്ടിയോടുള്ള സമീപനം എന്താണെന്ന് അവര്‍ പറയണം, എന്നാണ് സലാം പറഞ്ഞിരുന്നത്.

Eng­lish Summary:
Samas­ta gave a harsh reply to the league leader

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.