21 December 2025, Sunday

സംഭാല്‍ സംഘര്‍ഷം; 23 പേര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
ലഖ്നൗ
June 19, 2025 9:33 pm

യുപിയിലെ സംഭാലിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി (എസ്‌പി)എംപി സിയാ-ഉർ-റഹ്മാൻ ബാർഖ്, ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി അധ്യക്ഷനും അഭിഭാഷകനുമായ സഫർ അലി എന്നിവരുൾപ്പെടെ 23 പേര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ആയിരത്തിലധികം പേജുകള്‍ വരുന്ന കുറ്റപത്രം ബുധനാഴ്ച ഔദ്യോഗികമായി കോടതിയില്‍ സമർപ്പിച്ചുവെന്നും പൊലീസ് മേധാവി കൃഷ്ണ കുമാർ ബിഷ്‌ണോയ് പറഞ്ഞു. സംഘര്‍ഷത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ എസ്‌പി എംഎൽഎ ഇഖ്ബാൽ മഹമൂദിന്റെ മകൻ സുഹൈൽ ഇഖ്ബാലിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന സംരക്ഷണ പ്രദേശമായ ഷാഹി ജുമാ മസ്ജിദ് മുഗൾ കാലഘട്ടത്തിൽ പൊളിച്ചുമാറ്റിയ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സർവേ ആരംഭിച്ചത്. ആദ്യ സർവേ സമാധാനപരമായി നടന്നെങ്കിലും 2024 നവംബർ 24 ന് രണ്ടാമത്തെ സർവേ നടക്കുമ്പോള്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 90 പേരെ അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. സർവേ തടസപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതതിനാണ് ബാർഖിനെതിരെ കുറ്റം ചുമത്തിയത്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.