
ഷാഹി ജമാ മസ്ജിദ്-ഹരിഹർ ക്ഷേത്ര തർക്കത്തിൽ ചന്ദൗസിയിലെ കോടതി ആഗസ്റ്റ് 28ന് വാദം കേൾക്കും. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ, ഈ കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്ന് പള്ളി കമ്മിറ്റി അഭിഭാഷകൻ കോടതിയെ അറിയിച്ചതായി ഹിന്ദു വിഭാഗം അഭിഭാഷകൻ ഗോപാൽ ശർമ വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിന്റെ സാധുത നേരത്തെ മുസ്ലിം വിഭാഗം അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കോടതി മേൽനോട്ടത്തിൽ സർവേ നടത്താനുള്ള വിചാരണ കോടതി ഉത്തരവ് ഹൈകോടതി മേയ് 19ന് ശരിവെച്ചിരുന്നു.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ കേസിലെ മതവിഷയങ്ങൾ മറ്റൊരു കോടതിയും കേൾക്കില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയതായി പള്ളി വിഭാഗം അഭിഭാഷകൻ ഖാസിം ജമാൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.