സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. രാജ്യത്ത് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ ഹര്‍ജികളും ജനുവരി ആറിന് സുപ്രീം കോടതിയിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർഡിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജികള്‍ സംബന്ധിച്ച രേഖകളും നേരത്തെയുള്ള വിധികളുമടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇരു വിഭാഗവും സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചു.
English Summary;Same-sex marriage: Petition to be heard tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.