23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

സ്വവര്‍ഗ വിവാഹം: ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

Janayugom Webdesk
കൊച്ചി
July 5, 2024 9:58 pm

സ്വവര്‍ഗ വിവാഹത്തിനുള്ള നിയമ പരിരക്ഷ. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ പത്തിന് പരിഗണിക്കും.

സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ തേടിയുള്ള ഹര്‍ജിയില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ച് ഉത്തരവിറക്കിയത്.

ഹര്‍ജി മുമ്പ് പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് എസ് കൗള്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ വിരമിച്ച സാഹചര്യത്തില്‍ ഇവര്‍ക്കു പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി വി നാഗരത്‌ന, ഹിമ കോലി, പി എസ് നരസിംഹ എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാകും ചേബറില്‍ ഹര്‍ജി പരിഗണിക്കുക. 

Eng­lish Sum­ma­ry: Same-sex mar­riage: Supreme Court to con­sid­er petition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.