
പേരിൽ നിന്നും ‘മോനോൻ’ ഒഴിവാക്കി നടി സംയുക്ത. വാത്തി എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്ത ഇക്കാര്യം അറിയിച്ചത്. താൻ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പേരിനൊപ്പമുള്ള മോനോൻ ഒഴിവാക്കിയിരുന്നുവെന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അഭിമുഖത്തിനിടെ അവതാരക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’, എന്നാണ് സംയുക്ത പറഞ്ഞത്. സംയുക്തയുടെ തീരുമാനത്തെ അവതാരക പ്രശംസിക്കുകയും ചെയ്തിരുന്നു.
ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് വാത്തി. അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും.
English Summary: samyuktha menon changed her name
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.