19 December 2025, Friday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

ജാവദേക്കര്‍ വിളിച്ചാലും ഫോണ്‍ എടുക്കാത്ത ആളാണ് സുരേന്ദ്രനെന്ന് സന്ദീപ് വാര്യര്‍

സുരേന്ദ്രന്‍ പോയി നാളെ രമേശ് വന്നാലും ഇത് തന്നെയാകും ബിജെപിയുടെ അവസ്ഥ
Janayugom Webdesk
തിരുവനന്തപുരം
December 1, 2024 1:18 pm

ബിജെപി കേന്ദ്രം നേതൃത്വം കേരളത്തിലേക്ക് വിട്ടിരിക്കുന്ന പ്രകാശ് ജാവദേക്കര്‍ വിളിച്ചാലും ഫോണ്‍ എടുക്കാത്ത ആളാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ ബിജെപിയെ കുറിച്ച് ഗൗരവതരമായ സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു.പെളിറ്റിറ്റിക്കല്‍ റിട്ടര്‍മെന്റ് കൊടുത്ത ജാവഡേക്കറെ പോലുള്ള ഒരാളെ കേരളത്തില്‍ വന്നിട്ട് ചിപ്‌സും കൊടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാന്‍ വിട്ടിരിക്കുകയാണ്.

മൂപ്പര്‍ക്ക് ഇവിടത്തെ രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ല.ജാവദേക്കര്‍ ഫോണ്‍ വിളിച്ചാല്‍ സുരേന്ദ്രന്‍ എടുക്കാറില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്. സുരേന്ദ്രന്‍ ഒരു വാല്യുവും ജാവദേക്കര്‍ക്ക് കൊടുക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എതിരാളികള്‍ പികെ കൃഷ്ണദാസും എംടി രമേശും ഒക്കെ ആണെന്നുള്ളതാണ് സുരേന്ദ്രനെ ശക്തനാക്കുന്നത്. ഈ നേതാക്കള്‍ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാണ് സുരേന്ദ്രനെതിരെ പ്രതിഷേധിക്കുന്നത്. അതുകൊണ്ട് എന്ത് കാര്യം. സുരേന്ദ്രന് അപ്പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് യോഗങ്ങളില്‍ പോയി പ്രതിഷേധം അറിയിക്കാനുള്ള ഉള്‍ക്കരുത്ത് ഇല്ല. അടുത്ത തലമുറയില്‍ നിന്ന് ആരെങ്കിലും വളര്‍ന്നു വരാന്‍ ഇവരാരും സമ്മതിക്കില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പുതുതായി എത്തുന്നവര്‍ക്ക് ബിജെപിയില്‍ ഒരു ബഹുമാനവും കൊടുക്കുന്നില്ല. അവര്‍ നിരാശരാണ്, വളരെ നല്ല പദവികളില്‍ ഇരിക്കുന്ന ആളുകളെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് അപമാനിച്ച് അയക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ ഇലക്ഷന്‍ ഫണ്ട് ആ പാര്‍ട്ടി തന്നെ അടിച്ച് മാറ്റുന്ന വേറെ ഏതൊരു പാര്‍ട്ടിയാണ് ലോകത്തുണ്ടാകുക.ബിജെപി നന്നാവണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. അത് എങ്ങനെയെങ്കിലും പൊക്കോട്ടെ. ഞാന്‍ പാര്‍ട്ടിവിട്ടു വന്നയാളാണ്, ഇപ്പോള്‍ പറയാന്‍ സ്വതന്ത്ര്യമുണ്ട് അതുകൊണ്ട് പറയുന്നു.

സുരേന്ദ്രന്‍ പോയി നാളെ രമേശ് വന്നാലും ഇത് തന്നെയാകും ബിജെപിയുടെ അവസ്ഥ. പാര്‍ട്ടിയിലെ നേതൃമാറ്റമല്ല ആവശ്യപ്പെട്ടത്, പാര്‍ട്ടികക്കെത്തെ വെറുപ്പും വിദ്വേഷവും സഹജീവി സ്‌നേഹമില്ലായ്മയും മനുഷ്യത്വമില്ലായ്മയും കാരണമാണ് പാര്‍ട്ടി വിട്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.